2012, മേയ് 29, ചൊവ്വാഴ്ച

തൊഴില്‍ രഹിതരായ 2 ചെറുപ്പക്കാര്‍...ഒരാള്‍ ഡോക്ടര്‍ മറ്റേയാള്‍ എഞ്ജിനിയര്‍....

ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമല്ല..കാരണം ഇതിലെ ഒരാളെ എനിക്കു നന്നായറിയാം..നിങ്ങള്‍ക്കും...മറ്റേയാളെക്കുറിച്ചു ഞാന്‍ ഒന്നും ഇപ്പോള്‍ എഴുതുന്നില്ല..കാരണം ടൈം ഇല്ല..........

കഥാനായകന്‍ വിദ്യാഭ്യാസം നടത്തുന്ന കാലത്തു ഒരുപാട് മനക്കോട്ടകള്‍ കെട്ടി ഉന്തിത്തള്ളി നീങ്ങിക്കൊണ്ടിരുന്ന കാലം..

ലോകം തന്‍റെ  കാല്‍കീഴിലാണെന്നും കോഴ്സ് കഴിഞ്ഞാല്‍ തനിക്കു സമൂഹത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനമാനങ്ങളും,ഉയര്‍ന്ന ജോലിയും. വിവാഹ കംബോളത്തില്‍ തനിക്കു കിട്ടാന്‍ പോകുന്ന ഉയര്‍ന്ന ഓഫറുകളും അങ്ങനെ അങ്ങനെ പലതും....
പക്ഷേ ആ കാലത്തു തന്നെ നാട്ടില്‍ ഭിക്ഷക്കാര്‍ വരെ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങിയ വിവരം ചെറുപ്പകാലത്തിലേ പത്രം വായന സ്പോര്‍ട്സ് പേജിലും കൌതുക വാര്‍ത്തകളിലും ഒതുക്കുമായിരുന്ന നായകന്‍(തല്‍കാലം ശശി എന്നു പേരിടാം)അറിഞ്ഞില്ല..

അങ്ങനെ നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം വിദ്യാഭ്യാസം കഴിഞ്ഞു ശശി പുറത്തിറങ്ങി...

നാളെ മുതല്‍ കേറണോ അതൊ രണ്ട് ദിവസം വിശ്രമിച്ചിട്ട് ജോലിക്കു കേറണൊ എന്ന സംശയവും പേറി ശശി വീട്ടിലെത്തി...കാരണം ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ ആളല്ലെ..ജോലി വീട് തേടി വരും എന്നാരുന്നു ധാരണ...

ഒന്നു രണ്ട് കമ്പനികളില്‍  അപേക്ഷ അയച്ചു...

1 മാസം വരെ അനക്കമൊന്നും കാണാഞ്ഞപ്പോള്‍ ശശി രണ്ടു മൂന്ന്‍ കമ്പനികളിലേക്കു അയച്ചു അവസാനം മെനക്കെട്ടിരുന്നു തച്ചിനയച്ചു തുടങ്ങ്യപ്പോള്‍ ഒന്ന് രണ്ടു  കമ്പനികള്‍ ഇന്‍ടര്‍വ്യൂവിനു വിളിച്ചു..
അന്നേരം പഴയ അഭിമാനം വീണ്ടും തല ഉയര്‍ത്തി...
പലവിധ ചിന്തകളുമായ് ഒരു യാത്ര...ശമ്പളം എത്ര ചോദിക്കണം..തുടക്കം എന്നാ നിലക്ക് ഒരു പതിനായിരം മതി ....വണ്ടി നിര്‍ബന്ധമായും ചോദിക്കണം..അവന്മാര്‍ ഏതായാലും നമ്മടെ അത്രയും വിദ്യാഭ്യാസം ഉള്ളവര്‍ ആയിരിക്കിലല്ലോ...കൂടിവന്നാല്‍ ഒരു 30 പേര്‍ കാണും ഇന്റര്‍വ്യൂവിനു..40 പോസ്റ്റ് ഉണ്ടല്ലൊ..അപ്പോള്‍ ജോലി ഉറപ്പ്(30 എന്ന കണക്കു പറയാന്‍ കാരണം..30 പേരേ പുള്ളിയുടെ ക്ലാസ്സിലുണ്ടാര്‍ന്നുള്ളു)

അങ്ങനെ അവിടെ എത്തിപ്പെട്ടു....

വിദ്യാര്‍ഥിയില്‍ നിന്നും ഉദ്യോഗാര്‍ഥിയിലേക്കു പ്രൊമോഷന്‍ കിട്ടിയപ്പോളാണു ശശിക്കു മനസ്സിലായതു...കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ എഞ്ചിനിയര്‍മാരുണ്ടെന്നു../..

എന്തിനധികം...പറന്നു പോകുന്ന ഒരു കാക്ക തൂറിയാല്‍ അതു വരെ വീഴുന്നതു ഒരു എഞ്ചിനീയറുടെ തലയിലാരിക്കും...

അങ്ങനെ വണ്ടിയിലിരുന്നു കണ്ട സ്വപ്നങ്ങളെ കമ്പനിയുടെ പടിക്കല്‍ കളഞ്ഞിട്ട് ശശി വീട്ടിലേക്ക് മടങ്ങി...

അങ്ങനെയിരിക്കേ..വീട്ടുകാരും പരിചയക്കരുമൊക്കെ ശശിയെ ഉപദേശിക്കാന്‍ തുടങ്ങി...


"ഡേ!!നിനക്കു ഗള്‍ഫില്‍ ഒന്നു ശ്രമിച്ചൂടേ...അവിടെ ജോലി എന്നത് റോഡ്‌ സൈഡില്‍ ചുമ്മാ നടന്നാലും കിട്ടും .നിനക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം..."


സ്വതവേ ഒരു തനി നാട്ടിന്‍പുറത്തു കാരനായ ശശിക്കു നാടും വീടും വിട്ട് പുറത്തു പോകാന്‍ താല്‍പര്യമില്ലാരുന്നു...പക്ഷേ നിര്‍ബന്ധം സഹിക്ക വയ്യാതായപ്പോള്‍ ശശി ആ തീരുമാനമെടുത്തു.....

"ഗള്‍ഫ് എങ്കില്‍ ഗള്‍ഫ്....അരക്കയ്യ് നോക്കുക തന്നെ.."

അങ്ങനെ വീടിനും നാടിനും താല്‍ക്കാലിക വിട പറഞ്ഞു ശശി ഗള്‍ഫില്‍ എത്തി ....
കൊള്ളാം..കെഴിക്കേലെ ധാമോദരനും പടീറ്റേലെ സത്താറും പറഞ്ഞ പോലെ ഒരു വല്ലാത്ത ലോകം...ചൂടെന്നൊക്കെ പറഞ്ഞാ ഒരു ഒന്നൊന്നര...

വണ്ടികള്‍ക്കൊക്കെ എന്താ സ്പീഡ്...

പിന്നെ പുരോഗതിയുടെ കാര്യം...അറബികളുടെ കൊച്ചു കുട്ടികള്‍ വരെ നല്ല മണി മണിയായല്ലേ അറബി സംസാരിക്കുന്നതു......

അങ്ങനെ ശശി പ്രവാസ ജീവിതത്തിന്റെ ആദ്യ പടിയായ തൊഴിലന്വേഷണം തുടങ്ങി.....

2 മാസം കഷ്ടപ്പെട്ടു..എന്നു വെച്ചാല്‍ ഒരുവിധപ്പെട്ട സ്ഥലങ്ങള്‍ മുഴുവനും കവര്‍ ചെയ്തു...വെയിലൊക്കെ ഒരു തുള്ളി പോലും വേസ്റ്റ് ആക്കിയില്ല....
ഒരു മാസം കൂടി വിസ പുതുക്കി...അവസാനം ശശിയുടെ പരിപ്പിളകി...
നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചു....ആദ്യം മനസ്സിലോര്‍ത്തതു ഇതാണു
"ഡേ!!നിനക്കു ഗള്‍ഫില്‍ ഒന്നു ശ്രമിച്ചൂടേ...അവിടെ ജോലി വഴിവാണിഭമാണു..നിനക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം..." ഈ ഡയലോഗ് അടിച്ചവരെ ഒന്നു കാണണം...
എന്നട്ട്.


"...*%$$#​‍്​‍്​‍്​‍്​‍്​‍്​‍്#$$$%$....."

അങ്ങനെ ശശി നാട്ടില്‍ തിരിച്ചെത്തി.....

ഉന്നത ബിരുദത്തിന്റെ മിഥ്യാഭിമാനം ഒക്കെ മാറ്റി വെച്ച് ഏതു തൊഴിലും ചെയ്യുമെന്നു ഉറച്ചു......

ആദ്യമെ പാസ്പോര്‍ട്ട് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു....ഇനി ഗള്‍ഫ് വേണ്ട,,,,,

വീട്ട്കാരുടെയും നാട്ട്കാരുടെയും ഉപദേശങ്ങള്‍ വക വെക്കില്ലാ എന്നൊര്‍ ഉഗ്ര ശപഥവുമെടുത്തു...ഗള്‍ഫ് എന്ന വാക്കു പറയുന്നവരെ ചെകുത്താന്‍ കുരിശ് കാണുമ്പോലെ നോക്കാന്‍ തുടങ്ങി....


അങ്ങനെ ശശി രണ്ടും കല്‍പിച്ചു ഇറങ്ങി.......

ഭഗീരഥ പ്രയത്നത്തിനൊടുവില്‍ ശശിക്കു ജോലി കിട്ടി.......

ആ ജോലി .....അല്‍പം കഷ്ടപ്പടാണെങ്ക്ങ്കിലും ശശി പിടിച്ചു നിക്കാന്‍ തന്നെ തീരുമാനിച്ചു..


അങ്ങനെ രണ്ടു മൂന്നു  വര്‍ഷം കഴിഞ്ഞു....ശശി നല്ല ഒരു ഉദ്യോഗസ്ഥനായ് മാറി.....

നല്ല ജോലി...നല്ല ശമ്പളം....

ഇതിന്‍റെ ബാക്കി.........ഞാന്‍ ഭാവിയില്‍ എഴുതാം..കാരണം എങ്ങനെ തുടരണമെന്നു കണ്ടാലേ അറിയൂ...ശശിയോട് ചോദിക്കാതെ ഇനി ഒന്നും കിട്ടില്ല....നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതിന്‍റെ ബാക്കി അറിയാമെങ്കില്‍ ദയവായ് ഒന്നു എഴുതി  തീര്‍ക്കുക....ഇതൊരപേക്ഷയാണ് 

സ്നേഹപൂര്‍വം.....ശശി...